കൊയിലാണ്ടി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷനും, പ്രമുഖ നാടക പ്രവർത്തകനും, കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ഇ കെ പിയുടെ 17-ാം ചരമവാർഷികദിനം കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ ശവകുടീരത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
സി കെ ജി സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം യു രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി വി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പി രത്നവല്ലി, വി ടി സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, കെ പി വിനോദ് കുമാർ , സി ഗോപിനാഥ്, എൻ മുരളീധരൻ, പി വി വേണുഗോപാൽ, പി കെ പുരുഷോത്തമൻ, പി കെ ശങ്കരൻ, എൻ വി ബിജു, കെ രമേശൻ , തൻഹീർ കൊല്ലം എന്നിവർ പ്രസംഗിച്ചു.
സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയിൽ യു രാജീവൻ മാസ്റ്റർ, വി വി സുധാകരൻ, രാജേഷ് കീഴരിയൂർ, മനോജ് പയറ്റ് വളപ്പിൽ , നടേരി ഭാസ്ക്കരൻ, കെ കെ രാജൻ, മോഹനൻ അണേല, ഒ വി പ്രസാദ്, എന്നിവർ പങ്കെടുത്തു.
Discussion about this post