കൊയിലാണ്ടി: കുറുവങ്ങാട് ശക്തി തിയറ്റേഴ്സ് സ്ഥാപക അംഗവും നാടകപ്രവർത്തനമായിരുന്ന ഇ കെ പി യുടെ 17-ാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി, കോവിഡ് കാലത്തെ സർഗ്ഗാത്മകമായി വിനിയോഗിച്ച കലാപ്രതിഭക്ക്, ശക്തി തിയറ്റേഴ്സ് കുറുവങ്ങാട് ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് സായിപ്രസാദ് ചിത്രകൂടം അർഹനായത്. കോവിഡിൻ്റെ അടച്ചിടൽ കാലത്ത് നേരിട്ടും ഓൺലൈനിലും ക്യൂറേറ്റ് ചെയ്ത ചിത്രപ്രദർശനങ്ങൾ, സ്വന്തം കലാ സൃഷ്ടിക്ക് ലഭിച്ച ദേശീയ, അന്തർദേശീയ അവാർഡുകൾ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരെഞ്ഞെടുത്തത്.
പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ എം ബാല ശങ്കർ പ്രോത്സാഹന സമ്മാനത്തിന് അർഹനായി. ഫെബ്രുവരി 8 ന് വൈകീട്ട് 6 മണിക്ക് ശക്തി തിയറ്റേഴ്സിൽ വെച്ചു നടക്കുന്ന അനുസ്മരണ പരിപാടിയിൽ വെച്ച് പ്രശസ്ത ചിത്രകാരൻ യു കെ രാഘവൻ മാസ്റ്റർ പുരസ്കാരം വിതരണം നിർവ്വഹിക്കും.
Discussion about this post