പയ്യോളി: തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ ബൂത്ത് പ്രസിഡണ്ടുമായിരുന്ന എകരത്ത് കുഞ്ഞിക്കണാരൻ്റെ നിര്യാണത്തിൽ തച്ചൻകുന്ന് ടൗൺ കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം നടത്തി. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് യോഗം ഉദ്ഘാടനം ചെയ്തു.

കുറുമണ്ണിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
നഗരസഭാംഗം കാര്യാട്ട് ഗോപാലൻ, ആയഞ്ചേരി സുരേന്ദ്രൻ, കരുണാകരൻ തൈക്കണ്ടി, മനോജ് മാസ്റ്റർ കാര്യാട്ട്, എം പി വിജയൻ, കെ പി രാമകൃഷ്ണൻ, മോഹനൻ മാസ്റ്റർ, തോട്ടത്തിൽ നാരായണൻ, യു കെ ഗോപലൻ, നിഷാദ് മിനാസ്, കാര്യാട്ട് ഗോപി, ബാബു പുതുക്കുടി, ബാബു സോപാനം പ്രസംഗിച്ചു.

Discussion about this post