പയ്യോളി: മയക്കുമരുന്നു വേട്ട ഊർജിതമാക്കി പയ്യോളി പോലീസ്. ഒരു ദിവസം രാത്രി പരിശോധനയിൽ മാത്രം കഞ്ചാവുമായി വലയിലായത് എട്ട് പേർ.
കീഴൂർ, പയ്യോളി ഐ പി സി റോഡ്, ബീച്ച് റോഡ്, തിക്കോടി കല്ലകത്ത് കടപ്പുറം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടത്തിയ രാത്രി പരിശോധനയിലാണ് ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കെ യുവാക്കൾ പിടിയിലായത്.
പിടിയിലായവരിൽ രണ്ട് കച്ചവടക്കാരുമുൾപ്പെടും. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കടലൂർ കാട്ടുപറമ്പിൽ നാരങ്ങോളി പി വി അഷ്കറിൽ (24) നിന്നും 31.72 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
തിക്കോടി സ്വദേശി വില്പനക്കാരനായ 20 കാരനെ പ്രിവൻ്റീവ് അറസ്റ്റ് നടത്തി. കീഴൂർ, പയ്യോളി, കടലൂർ, നെല്ലേരി മാണിക്കോത്ത് മറ്റ് ആറ് പേർക്കെതിരെ, കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തു.
Discussion about this post