പയ്യോളി: ചെറിയ പെരുന്നാൾ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടക്കും. കീഴൂർ ചൊവ്വ വയലിൽ രാവിലെ 7.30 ന് ഹിറാ ഈദ് ഗാഹ് നടക്കും. അബ്ദുൾ ലത്തീഫ് മൗലവി നേതൃത്വം നൽകും. പുറക്കാട് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിന് ഉമർ മുക്ത്യാർ നേതൃത്വം നൽകും.
കെ എൻ എം നേതൃത്വത്തിൽ പയ്യോളി ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.45 ന് ഈദ് ഗാഹ് നടക്കും. അൻസാർ നന്മണ്ട നേതൃത്വം നൽകും.
Discussion about this post