
പയ്യോളി: റമദാനിലെ മുപ്പത് പകലുകളിലൂടെ ലഭിച്ച വ്രതശുദ്ധിക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് നൂറുകണക്കിന് വിശ്വാസികൾ പ്രദേശത്തെ വിവിധ ഈദ് ഗാഹുകളിലേക്ക് ഒഴുകിയെത്തി. സാമുദായികതയും വർഗ്ഗീയതയും തകർത്താടുന്ന ആധുനിക കാലത്ത് മതസൗഹാർദ്ദവും സഹവർത്തിത്വവും മാനവികതയും ഉയർത്തിപ്പിടിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും, നിർഭാഗ്യവശാൽ സാമൂഹ്യ മാധ്യമങ്ങളിലടക്കം വർഗ്ഗീയതയിലൂന്നിയ അനാരോഗ്യകരമായ വാദങ്ങളാണ് നടക്കുന്നതെന്നും വി പി അബ്ദുൽ ലത്തീഫ് മൗലവി പറഞ്ഞു.

കിഴൂർ ചൊവ്വ വയലിന് സമീപത്തെ ഇ കെ നായനാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഹിറ ഈദ് ഗാഹിൽ നമസ്കാരാനന്തര പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എൻ എം നേതൃത്വത്തിൽ പയ്യോളി ഗവ. ഹൈസ്കൂൾ മൈതാനിയിൽ നടന്ന ഈദ് ഗാഹിന് അൻസാർ നന്മണ്ട നേതൃത്വം നൽകി.
നന്തി ബസാറിൽ നടന്ന ഈദ് ഗാഹ് നമസ്കാരത്തിന് ഷഫീഖ് വളാഞ്ചേരിയും,
പുറക്കാട് കൊപ്രക്കണ്ടം മിനി സ്റ്റേഡിയത്തിൽ നടന്ന നമസ്കാരത്തിന് ഉമർ മുക്താറും നേതൃത്വം നൽകി.
കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിന് സമീപം നടന്ന നമസ്കാരത്തിന് ഹബീബ് മസ്ഊദ് നേതൃത്വം നൽകി.

ചെറിയ പെരുന്നാൾ നമസ്കാരം ചിത്രങ്ങളിലൂടെ…
കെ എൻ എം പയ്യോളി ഗവ. ഹൈസ്കൂൾ മൈതാനം




കിഴൂർ ചൊവ്വ വയൽ ഹിറ ഈദ് ഗാഹ്


കൊയിലാണ്ടി ഈദ് ഗാഹ്

ചിത്രങ്ങൾ: ശിവൻ പയ്യോളി, സുരേന്ദ്രൻ പയ്യോളി, ടി ജുനൈദ്

Discussion about this post