മേപ്പയ്യൂർ: മുപ്പത് ദിവസത്തെ നോമ്പിന് ശേഷം ഈദുൽ ഫിത്തർ ആഘോഷിക്കുകയാണ് നാടെങ്ങുമുള്ള മുസ്ലിം മത വിശ്വാസികൾ. പുതുവസ്ത്രമണിഞ്ഞും, മധുരവിതരണവും നടത്തിയും പരസ്പരം സ്നേഹം കൈമാറിയും ചെറിയ പെരുനാൾ ആഘോഷത്തിലാണ് വിശ്വാസികൾ.
മേപ്പയ്യൂർ എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ നടന്ന പെരുനാൾ നിസ്കാരത്തിന് മഹല്ല് ഖാസി കെ നിസാർ റഹ്മാനി, മേപ്പയ്യൂർ പുതിയോട്ടിൽ താഴെ നിസ്ക്കാര പള്ളിയിൽ മൊയ്തീൻ കുട്ടി മന്നാനി, ചാവട്ട് പള്ളിയിൽ വി കെ ഇസ്മായിൽ മന്നാനി എന്നിവർ നേതൃത്വം നൽകി.
മേപ്പയ്യൂർ ടൗൺ പള്ളി, കീഴ്പ്പയ്യൂർ പള്ളി, ജനകീയ മുക്ക് മുഹിയുദ്ദീൻ പള്ളി, എടത്തിൽ മുക്ക് പള്ളി, ചങ്ങരം വള്ളി പളളി, കാഞ്ഞിരമുക്ക് പള്ളി എന്നിവിടങ്ങളിലും പെരുനാൾ നിസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. കെ എൻ എം സലഫി മസ്ജിദ് സംയുക്ത ഈദ് ഗാഹ് മേപ്പയൂരിൽ നടന്നു.
Discussion about this post