ഈറോഡ് : 16 വയസ്സുകാരിയെ പീഡിപ്പിക്കുകയും, അണ്ഡം വില്‍പ്പന നടത്തുകയും ചെയ്ത കേസില്‍ മാതാവും രണ്ടാനച്ഛനുമുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച മാലതി എന്ന 36കാരിയേയുമാണ് പോലീസ് പിടികൂടിയത്.

രണ്ടാനച്ഛന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നും നാലു വർഷത്തിനിടെ എട്ട് തവണ അണ്ഡം വിറ്റതായും പെണ്‍കുട്ടി മൊഴി നല്‍കി. പൊലിസിന് ലഭിച്ച രഹസ്യ വിവരം അനുസരിച്ച് ഇത്തരത്തില്‍ വന്‍ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈറോഡ്, സേലം, പെരുന്തുറ, ഹൊസൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സയ്ക്ക് ഇവ വില്‍ക്കുന്നതായി പൊലീസ് പറഞ്ഞു. ഒരു അണ്ഡത്തിനു 20,000 രൂപ വരെ ലഭിക്കുന്നതായാണു വിവരം. ഇതില്‍ 5000 രൂപ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കു നല്‍കണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയസ്സ് കൂട്ടി രേഖപ്പെടുത്തി വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയാണ് അറസ്റ്റിലായവര്‍ അണ്ഡവില്‍പന നടത്തിയത്.




































Discussion about this post