കളമശേരി: ഇടപ്പള്ളി ലുലു മാൾ കാണാനെത്തിയ തമിഴ്നാട് സ്വദേശിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ വീട്ടിൽ ധനേഷ് (44) നെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഊട്ടിയിൽ പ്ലസ് ടൂ പഠിക്കുന്ന വിദ്യാർഥിനിയും സംഘവും മാളിൽ എത്തിയത്. തുടർന്ന് വിദ്യാർത്ഥിനിയെ ധനേഷ് ഉപദ്രവിക്കുകയായിരുന്നു. കെജിഎഫ് 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടനായ യാഷ് ലുലുവിൽ എത്തിയതിനാൽ മാളിൽ തിരക്ക് കൂടുതലായിരുന്നു. ഈ തിരക്കിനിടയിലാണ് പ്രതി പെൺകുട്ടിയെ കയറിപ്പിടിച്ചത്.
പ്രതിയുടെ ശല്യം സഹിക്കാൻ വയ്യാതെ പെൺകുട്ടി സ്ഥലത്ത് നിന്നും മാറിപ്പോയെങ്കിലും പിന്തുടർന്നെത്തിയ പ്രതി വീണ്ടും ഉപദ്രവിച്ചു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കളമശേരി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
Discussion about this post