കീഴരിയൂർ: പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് താങ്ങും തണലുമായ നേതാവായിരുന്നു ഇ എം രാമചന്ദ്രൻ എന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസ് നേതാവും കീഴരിയൂർ സർവീസ് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ടും പൊതുകാര്യ പ്രസക്തനുമായിരുന്ന ഇ എം രാമചന്ദ്രൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലത്ത് സ്മൃതികുടീരത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട് കെ പി വേണുഗോപാൽ, ചുക്കോത്ത് ബാലൻ നായർ, ബി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി കെ ഗോപാലൻ, കെ കെ ദാസൻ, കെ സി രാജൻ, സവിത എൻ എം, പി കെ ഗോവിന്ദൻ, എൻ ടി ശിവാനന്ദൻ, ഇ എം മനോജ് എന്നിവർ പ്രസംഗിച്ചു.
Discussion about this post