പത്തനംതിട്ട: ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ടായി വി വസീഫിനെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയായ വസീഫ് നിലവിലെ ജോയിന്റ് സെക്രട്ടറിയാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടരും.
സനോജ് സ്ഥാനം ഏറ്റെടുത്തിട്ട് അധികമായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന എ എ റഹീം ദേശീയ പ്രസിഡണ്ടായി ചുമതലയേറ്റപ്പോള്‍ വന്ന ഒഴിവിലേക്ക് സനോജിനെ നിയോഗിക്കുകയായിരുന്നു.
എസ് ആര് അരുണ്‍ ബാബുവിനെ ട്രഷററായി തിരഞ്ഞെടുത്തു. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡി വൈ എഫ് ഐ കമ്മിറ്റി. എസ് സതീഷ്, ചിന്താ ജെറോം, കെ യു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി.
Discussion about this post