പയ്യോളി: വാക്സിൻ വിതരണത്തിലെ സ്വജനപക്ഷ പാതത്തിനും, വിവേചനത്തിനുമെതിരെ പയ്യോളി നഗരസഭ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തി. അയനിക്കാട് അറബിക് കോളേജ്, മേലടി ബീച്ച് ഫിഷറീസ് മെഡിക്കൽ സെൻറർ
എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാംപിൽ സ്വന്തക്കാർക്ക് വേണ്ടി ടോക്കൺ
വിതരണം നടത്തിയ യുഡിഎഫ് ഭരണസമിതിയുടെ നടപടിക്കെതിരെയാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
മാർച്ചും ധർണയും സിപി ഐ എം ഏരിയാ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം വി ടി അതുൽ അധ്യക്ഷത വഹിച്ചു. സി പി ഐ എം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ പ്രസംഗിച്ചു. അഖിൽ കാപ്പിരിക്കാട് സ്വാഗതവും, എൻ ടി നിഹാൽ നന്ദിയും പറഞ്ഞു.

Discussion about this post