മൂടാടി: തിരുവനന്തപുരത്തെ അനന്തപുരി ഹിന്ദുമത സമ്മേളത്തിൽ പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.

പി സി ജോർജിന്റ കോലം കത്തിച്ച് നടത്തിയ പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവുമായ പി അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മറ്റി ട്രഷറർ വൈശാഖ് പ്രസംഗിച്ചു.



Discussion about this post