പയ്യോളി: ഡി വൈ എഫ് ഐ പയ്യോളി നോർത്ത് മേഖല കലോത്സവം അയനിക്കാട് സൗത്തിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എൻ ടി അതുൽ രാജ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി പി അനൂപ്, എ കെ ഷൈജു, എൻ ടി രാജൻ, ബ്ലോക്ക് ട്രഷറർ എ കെ വൈശാഖ്, പ്രഷോബ് ചാത്തോത്ത് എന്നിവർ സംസാരിച്ചു.

മേഖല സെക്രട്ടറി വിഷ്ണു രാജ് സ്വാഗതവും, എ ടി രജീഷ് നന്ദിയും പറഞ്ഞു.
Discussion about this post