പയ്യോളി: ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കലോത്സവം ‘ലാൽ കില’ മെയ് 28, 29 തിയ്യതികളിൽ പയ്യോളിയിൽ അരങ്ങേറും. 29 ന് ഔപചാരിക ഉദ്ഘാടനം ജെയ്ക് സി തോമസ് നിർവഹിക്കും. സിനിമാ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാവും.

ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ 11 മേഖല കമ്മിറ്റികളിലും മുഴുവൻ യൂണിറ്റ് കേന്ദ്രത്തിലുമുള്ള നൂറുകണക്കിന് കലാകാരൻമാരെ അണി നിരത്തിയാണ് കലോത്സവം നടക്കുന്നത്.

കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ക്രിക്കറ്റ്, ബാഡ്മിന്റൺ, ചെസ് എന്നീ കായിക മത്‌സരങ്ങൾ പൂർത്തികരിച്ചു. കോവിഡ് മഹാമാരി കാലത്ത് അടച്ചുപൂട്ടി കിടക്കേണ്ടി വന്ന കലാകാരൻമാർക്ക് പുതുഊർജ്ജം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘ലാൽ കില’ അവതരിപ്പിക്കുന്നത്.

Discussion about this post