പയ്യോളി: ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ പ്രസിഡണ്ടും സംസ്ഥാനകമ്മറ്റി അംഗവുമായ
അഡ്വ. എൽ ജി ലിജീഷ് നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ കെ ഷൈജു, പ്രസിഡണ്ട് പി അനൂപ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സി ടി അജയ്‌ഘോഷ്, എ കെ വൈശാഖ്, പി വി സാന്ദ്ര, പ്രശോഭ് ചത്തോത്ത്, അഖിൽ കാപ്പിരിക്കാട്, മുചുകുന്ന് മേഖലാ സെക്രട്ടറി അരുൺനാഥ് എന്നിവർ പങ്കെടുത്തു.
സമ്മേളനം മാർച്ച് 20 ന് കോട്ടക്കൽ സ: പി ബിജു നഗറിൽ വെച്ച് നടക്കും.
ഡി വൈ എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറി പി ബി അനൂപ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളന സ്വാഗത സംഘം ഭാരവാഹികൾ:
എൻ ടി അബ്ദുറഹ്മാൻ (ചെയർമാൻ), വി ടി അതുൽ (കൺവീനർ), എം ടി ഗോപാലൻ (ട്രഷറർ)
Discussion about this post