നന്തി: ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ‘കെ. റെയിൽ നേരം നുണയും’ സെമിനാർ സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മറ്റി അംഗം അഡ്വ: കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.
നന്തിയിൽ നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്
എൽ ജി ലിജേഷ്, സി പി ഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു, ഏരിയാ കമ്മറ്റി അംഗം കെ ജീവാനന്ദൻ, ലോക്കൽ സെക്രട്ടറി കെ വിജയരാഘവൻ പ്രസംഗിച്ചു.
ബ്ലോക്ക് സെക്രട്ടറി പി അനൂപ് സ്വാഗതവും, നന്തി മേഖല സെക്രട്ടറി ജിഷ്ണു നന്ദിയും പറഞ്ഞു.
Discussion about this post