
പയ്യോളി: പയ്യോളിയിൽ കോൺഗ്രസ് പ്രകടനത്തിന് നേരെ ഡി വൈ എഫ് ആക്രമണം. കെ പി സി സി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രകടനമാണ് ഡി വൈ എഫ് ഐ പ്രവർത്തകർ കൈയേറിയത്. ഇന്ന് വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.

കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നുമാരംഭിച്ച പ്രകടനം നഗരപ്രദക്ഷിണത്തിന് ശേഷം പേരാമ്പ്ര റോഡിലെത്തിയപ്പോഴായിരുന്നു കൈയ്യേറ്റം.

പ്രകടനം പോസ്റ്റ് ഓസീസിന് മുന്നിലെത്തിയതോടെ സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസിന് സമീപം സംഘടിച്ച ഡി വൈ എഫ് ഐ ക്കാർ പ്രകടനത്തെ ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

തുടർന്നുണ്ടായ സംഘർഷമുണ്ടാവുകയും ഉന്തും തള്ളുമുണ്ടാവുകയും പെട്ടെന്ന് നേതാക്കളും പോലീസും ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കുകയുമായിരുന്നു. സംഘർഷം ശാന്തമായതോടെ പ്രകടനം മുന്നോട്ടു നീങ്ങുകയും ശേഷം കോൺഗ്രസ് ഓഫീസിൽ സമാപിക്കുകയും ചെയ്തു.

പയ്യോളിയിൽ കോൺഗ്രസ് പ്രകടനത്തിന് നേരെ ഡി വൈ എഫ് ഐ ആക്രമണം വീഡിയോ കാണാം..



































Discussion about this post