തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തില്‍ അപായപ്പെടുത്താനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢാലോചന പ്രകാരമാണെന്നതിന്റെ തെളിവ് ഞെട്ടിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ.’മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് അക്രമിക്കാന്‍ ക്രിമിനലുകളെ പറഞ്ഞുവിട്ടത് മുന്‍ എം.എല്‍എ ശബരീനാഥ് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് എന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നിരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ നടന്ന ചാറ്റുകള്‍ ഗൂഢാലോചനക്കേസിലെ നിര്‍ണായക തെളിവാണ്.’സി.എം കണ്ണൂരില്‍നിന്ന് വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കണം’ എന്ന് നിര്‍ദ്ദേശിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥനാണ്. വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ ആകില്ലെന്നും ശബരിനാഥന് പറയുന്നു.
Discussion about this post