കോഴിക്കോട്: ഫയർഫോഴ്സ് കോഴിക്കോട്, വയനാട് ജില്ലകൾ ഉള്‍പ്പെട്ട ഡ്യൂട്ടി മീറ്റിൽ കൊയിലാണ്ടി സ്റ്റേഷൻ മിന്നും വിജയം കൈവരിച്ചു.
ഗെയിംസ് ഇനത്തിൽ ബാഡ്മിൻറൺ സിംഗിൾസിൽ ഒന്നാം സ്ഥാനവും, ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും, ഫുട്ബോൾ മല്‍സരത്തിൽ റണ്ണേഴ്സ് അപ്പുമായാണ് വിജയികളായത്.
കൂടാതെ, അത്‌ലറ്റിക്സ് ഇനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. പരിമിതമായ സേനാംഗങ്ങൾ ജോലിചെയ്യുന്ന നിലയിൽ നിന്നും വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിച്ചത് അഭിമാനമുണ്ടെന്ന് സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ പറഞ്ഞു.
Discussion about this post