തിരുവനന്തപുരം: വാളേന്തി പ്രകടനം നടത്തിയ വിഎച്ച്പി വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ ‘ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്‍റെ റൂട്ട് മാര്‍ച്ചിലാണ് പെണ്‍കുട്ടികള്‍ വാളുകളേന്തി പങ്കെടുത്തത്.
പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി ‘ദുര്‍ഗാവാഹിനി’ റാലി നടത്തുകയായിരുന്നു.ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്.
Discussion about this post