പയ്യോളി: സിംഹത്തിൻ്റെ പുറത്തിരിക്കുന്ന ദുർഗാ ദേവിയുടെ വിഗ്രഹം കണ്ടെത്തി. പയ്യോളി കടപ്പുറത്ത് നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ വിഗ്രഹം പയ്യോളി പോലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ 21നാണ് മണലിൽ തല മാത്രം പുറത്തായി നിൽക്കുന്ന രീതിയിൽ പ്രദേശവാസിക്ക് വിഗ്രഹം ലഭിച്ചത്. തുടർന്ന് വീട്ടിൽ കൊണ്ടുപോയി പൂജയ്ക്ക്ക്ക് വെയ്ക്കുകയും തുടർന്ന് സമീപത്തെ തമിഴ്‌നാട് സ്വദേശിക്ക് കൈമാറുകയുമായിരുന്നു.

ഇദ്ദേഹം ഷെഡിൽ പൂജ ചെയ്തിരുന്ന വിഗ്രഹമാണ് വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. വിഗ്രഹത്തിന് ഏകദേശം 15 സെൻ്റിമീറ്ററോളം ഉയരവും 3 കിലോഗ്രാമോളം ഭാരവും കണക്കാക്കുന്നു.

വിഗ്രഹം ഏത് ലോഹമാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് അറിയുന്നത്. പയ്യോളി സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ദുർഗാ വിഗ്രഹം വടകര ആർ ഡി ഒവിന് കൈമാറിയ ശേഷമായിരിക്കും വിശദ പരിശോധന നടത്തുകയെന്നും അറിയുന്നു.



Discussion about this post