ദുബായ്: നേന്ത്രപ്പഴത്തിന്റെ പെട്ടിയിൽ 300 ഗ്രാം മയക്കുമരുന്ന് ദുബായിലേക്ക് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ പൗരന് ദുബായ് ക്രിമിനൽ കോടതി പത്ത് വർഷം തടവിനു വിധിച്ചു. 35 കാരനായ പ്രതിക്കു 50,000 ദിർഹം പിഴ അടക്കാനും ഉത്തരവിട്ടിട്ടുണ്ട്.
മുഴുവൻ ശിക്ഷയും കഴിഞ്ഞാൽ നാടുകടത്തപ്പെടും. കേസ് രേഖകൾ പ്രകാരം ദുബായ് എയർപോർട്ടിലെ കസ്റ്റംസ് ഇൻസ്പെക്ടർ ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോൾ ബാഗേജിൽ നേന്ത്രപ്പഴപ്പെട്ടിയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുവാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്നുള്ള അന്വേഷണത്തിൽ വിസിറ്റ് വിസയിൽ എത്തിയ ഇയാൾ നാട്ടിലുള്ള സുഹൃത്തിൽ നിന്ന് സമ്മാനമായി ലഭിച്ച പെട്ടിയാണെന്ന് പറഞ്ഞു. യുഎഇയിൽ ഈ പദാർത്ഥം നിരോധിച്ചതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു
Discussion about this post