കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. ശൂരനാട് സ്വദേശി അനീഷ്,
കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വലിയ അളവിൽ ലഹരി മരുന്നുകൾ എത്തിച്ച് കൊല്ലം ജില്ലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ.
ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പിടിയിലാകുമ്പോഴും ഇരുവരുടെയും പക്കൽ 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു.
ബെംഗളൂരിവിൽ വച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഒരാഴ്ച്ചക്കിടയിൽ കരുനാഗപ്പള്ളിയിൽ മാത്രം എംഡിഎംഎ കടത്തു സംഘത്തിലെ എട്ടു പേരാണ് പിടിയിലായിരിക്കുന്നത്.
വരും ദിവസങ്ങളിലും ലഹരി മരുന്ന് കടത്തു സംഘങ്ങളെ കണ്ടെത്താൻ ശക്തമായ പരിശോന നടത്തുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണൻ വ്യക്തമാക്കി.
Discussion about this post