കോഴിക്കോട്: ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തി വന്ന രണ്ടു യുവാക്കൾ പിടിയിലായി. മാത്തോട്ടം സ്വദേശി സജാദ് , നടുവട്ടം എന്‍ പി വീട്ടില്‍ മെഹറൂഫ് എന്നിവരാണ് പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പോലീസും ചേര്‍ന്നാനാണ് ഇവരെ പിടികൂടിയത്.
ഇവരുടെ പക്കല്‍നിന്ന് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 210 മില്ലിഗ്രാം എം ഡി എം എ പിടിച്ചെടുത്തു. പ്രധാനമായും പെണ്‍കുട്ടികളെയും യുവതലമുറയെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ ഇത്തരം മയക്കുമരുന്ന് ചെറുകിട വിതരണക്കാരിലൂടെ സമൂഹത്തിലെത്തിക്കുന്നത്. ഗോവയില്‍നിന്നും കര്‍ണാടകയില്‍നിന്നുമാണ് സിന്തറ്റിക് ഡ്രഗ്ഗുകള്‍ കൊണ്ടുവരുന്നത്. മുമ്പ് ഗ്രാമിന് രണ്ടായിരം രൂപയായിരുന്നത് എം ഡി എം എ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോള്‍ വില കുറച്ച് ഗ്രാമിന് ആയിരം രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്നും പോലീസ് പറയുന്നു.


Discussion about this post