കൊയിലാണ്ടി: കഞ്ചാവുമായി യുവാവ് പിടിയിൽ. കുറുവങ്ങാട് കോടം താർകുനി വി.കെ. അഫ്സൽ (34) നെയാണ് കൊയിലാണ്ടി എസ്ഐ എം.എൽ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് കൊയിലാണ്ടിയിൽ വച്ചായിരുന്നു അറസ്റ്റ്.

പോലീസിനെ കണ്ട് പരുങ്ങിയപ്പോൾ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. വിൽപനക്കായി എത്തിയതായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. എഎസ്ഐ അഷറഫ്, എസ്ഇപിഒ രാജേഷ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.



































Discussion about this post