കൊയിലാണ്ടി : കലാലയം സംസ്കാരിക വേദി കൊയിലാണ്ടി യുടെ നേതൃത്വത്തിൽ ലഹരി പ്രതിരോധത്തിന്റെ ഭാഗമായി ‘കരുതലിന്റെ കണ്ണ്’ എന്ന പേരിൽ ചർച്ച സംഗമം സംഘടിപ്പിച്ചു.
ലഹരി വ്യാപനത്തിനെതിരെ സമൂഹത്തിന് പരിഹാര മാർഗങ്ങളെ കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരി ആശയപഠനം എന്ന രിസാല ലക്കത്തെ മുൻനിർത്തി ചർച്ച നടന്നു.
ചർച്ചയിൽ എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ സുറൈജി, മുഹമ്മദ് പുറക്കാട്, സഅദ് സഖാഫി കൊയിലാണ്ടി,റാസി ഹിൽബസാർ, സ്വാലിഹ് പള്ളിക്കര, ഷബീബ് കൊവ്വപ്പുറം, എന്നിവർ പങ്കെടുത്തു.
Discussion about this post