നന്തി ബസാർ: വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും ലഹരി, മയക്കുമരുന്ന് വ്യാപാരം നടത്തുന്നവർക്ക് ശിക്ഷയിൽ യാതൊരു ഇളവും നൽകരുതെന്നും എം എസ് എം കോഴിക്കോട് നോർത്ത് ജില്ലാ വാർഷിക കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു.

നന്തി സ്റ്റാർ ഹോട്ടലിൽ നടന്ന കൗൺസിൽ മീററ് കെ എൻ എം ജില്ലാ ട്രഷറർ സി കെ പോക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി വി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ലഹരി കുറ്റവാളികൾക്ക് ലഭിക്കുന്ന ശിക്ഷയുടെ കാഠിന്യത്തിൻ്റെ അപര്യാപ്തതയാണ് ലഹരിയുടെ വ്യാപനത്തിന് കാരണമാകുന്നത്.

സമൂഹവും ഉത്തരവാദപ്പെട്ടവരും നിസ്സംഗത തുടർന്നാൽ ഭാവി തലമുറയുടെ നാശത്തിലേക്കാണ് അത് വഴി വെക്കുകയെന്ന് മീറ്റ് അഭിപ്രായപ്പെട്ടു. പ്ലസ് വൺ അഡ്മിഷന് മലബാറിലെ മുഴുവൻ കുട്ടികൾക്കും അവസരം ലഭ്യമാക്കണമെന്നും മീറ്റ് ആവശ്യപ്പെട്ടു.

എം എസ് എം ജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി നിർവഹിച്ചു. എം എസ് എം സംസ്ഥാന സെക്രട്ടറി ഇത്തിഹാദ് സലഫി, അലി കിനാലൂർ,ഷാനവാസ് പൂനൂർ,നൗഷാദ് കരുവണ്ണൂർ, ഷമീൽ കുറ്റ്യാടി പ്രസംഗിച്ചു.


































Discussion about this post