
കോഴിക്കോട്: നാടകകലാകാരന്മാരുടെ സംഘടന ‘നാടക്’ ന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് തങ്കയം ശശികുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എൻ വി ബിജു സംഘടനാ റിപ്പോർട്ടും, ജില്ലാ ട്രഷറർ ഷിബു മുത്താട്ട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് പി രഘുനാഥൻ, ഡി കെ ഹരിദാസ്, കോട്ടക്കൽ മുരളി, പി വി അനുമോദ്, സി കെ ജയൻ, പ്രകാശൻ ചെങ്ങൽ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ വി ബിജു സ്വാഗതവും ട്രഷറർ ഷിബു മുത്താട്ട് നന്ദിയും പറഞ്ഞു.


Discussion about this post