
പയ്യോളി: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പി ടി ഉഷയ്ക്ക് പയ്യോളിയിൽ ഹൃദ്യമായ സ്വീകരണം നൽകി. സേലത്ത് ഡോക്ടറേറ്റ് സ്വീകരിച്ച് തിരിച്ച് വെള്ളിയാഴ്ച പയ്യോളിയിലെത്തിയ നിയുക്ത എം പിക്ക് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.

ബാൻഡ് വാദ്യത്തോടും, ആവേശത്തോടെ മുദ്രാവാക്യം മുഴക്കിയും നിയുക്ത എംപിയെ പ്രവർത്തകർ സ്വീകരിച്ചു. തുടർന്ന് വീട്ടിലേക്കെത്തിയ ഉഷയെ നേതാക്കൾ ഭീമൻ ഹാരം അണിയിച്ചു. മോദി @ 2.0 എന്ന പുസ്തകം സംസ്ഥാന പ്രസിഡൻ്റ് പി ടി ഉഷയ്ക്ക് കൈമാറി.

പുതിയ സ്ഥാന ലബ്ധിക്ക് എല്ലാവരോടും ഉഷ നന്ദിയറിയിച്ചു. ഇന്ത്യൻ കായിക രംഗത്തിന് ലഭിച്ച അംഗീകാരമാണ് നാമനിർദ്ദേശമെന്നും എം പി എന്ന നിലയിൽ ചെയ്യാനാവുന്ന എല്ലാം കഴിവിൻ്റെ പരമാവധി ചെയ്യുമെന്നും ഉഷ പറഞ്ഞു. കായിക താരങ്ങളെ പ്രധാനമന്ത്രി മോദിജി എങ്ങിനെ കാണുന്നു എന്നതിൻ്റെ ഉദാഹരണമാണ് അദ്ദേഹത്തിൻ്റെ ട്വീറ്റെന്നും അവർ പറഞ്ഞു.

തുടർന്ന് പ്രവർത്തകർ മധുരം വിതരണം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് വി കെ സജീവൻ, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ, സംസ്ഥാന ജില്ലാ ഭാരവാഹികൾ,

പയ്യോളി മണ്ഡലം പ്രസിഡൻ്റ് എ കെ ബൈജു, എസ് കെ ബാബു, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി റിനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് രമ്യ മുരളി, കെ പി വിജയലക്ഷ്മി ടീച്ചർ, പ്രദീപൻ തടത്തിൽ, കെ എം ശ്രീധരൻ, സ്മിതാ ലക്ഷ്മി ടീച്ചർ, കെ ഫൽഗുനൻ, പ്രഭാകരൻ പ്രശാന്തി, കെ പി റാണ പ്രതാപ്, ഷിജി മുചുകുന്ന്, നിഷ ഗിരീഷ്, കെ സി രാജീവൻ, സനൽ ജിത്ത് കുറിഞ്ഞിത്താര തുടങ്ങിയവർ നേതൃത്വം നൽകി.











































Discussion about this post