പയ്യോളി: ‘ആരോഗ്യ സുരക്ഷ ഹോമിയോപ്പതിയിലൂടെ’യെന്ന സന്ദേശവുമായി പയ്യോളിയിൽ ഡോ. നൂഹാസ് ഹോമിയോപ്പതിക് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു.
മുൻസിപ്പാലിറ്റി റോഡിൽ കെ എസ് ഇ ബി ഓഫീസിന് സമീപം ആരംഭിച്ച ക്ലിനിക്കിൻ്റെ ഉദ്ഘാടനം പൂമുള്ള കണ്ടി കുഞ്ഞമ്മദ് ഹാജി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിൽ, മൂടാടി ഗ്രാമ പഞ്ചായത്തംഗം പി ഇൻഷിദ എന്നിവർ സംബന്ധിച്ചു.
ഡോ. എ കെ നൂഹാ അൻവർ നന്ദി പറഞ്ഞു.
ആധുനിക ചികിത്സാ സങ്കേതങ്ങൾ അവലംബിച്ചും ഗുണമേന്മയുള്ള മരുന്നുകൾ ഉപയോഗിച്ചും ഏറ്റവും ശാസ്ത്രീയവും വിശ്വസനീയവും ഫലപ്രദവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചികിത്സ ലഭ്യമാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യമെന്ന് ഡോ. എ കെ നൂഹാ അൻവർ പറഞ്ഞു.
തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ രാത്രി 7 വരെ ക്ലിനിക്കിൽ ഡോക്ടറുടെ സേവനം ലഭ്യമാവും. ഞായറാഴ്‌ച, ബുക്കിങ്ങിലൂടെ മാത്രമായിരിക്കും. ബുക്കിങ്ങിനും ചികിത്സാ സംബന്ധമായ സംശയങ്ങൾക്കും
വിളിക്കേണ്ട നമ്പർ: 6238 490 683.
തൈറോഡ് രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, ഉദര രോഗങ്ങൾ, സന്ധിരോഗങ്ങൾ,സ്ത്രീരോഗങ്ങൾ, അലർജി, ചർമ്മരോഗങ്ങൾ, മാനസികാരോഗ്യ പ്രശ്ങ്ങൾ, പഠന വൈകല്യങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, തലവേദന, ശ്വാസകോശ രോഗങ്ങൾ, പോസ്റ്റ് കോവിഡിന് ശേഷം തുടങ്ങി എല്ലാവിധ ചികിത്സകളും ക്ലിനിക്കിൽ ലഭ്യമാവും.
Discussion about this post