കോഴിക്കോട് /പയ്യോളി: രാജ്യസഭാ എം പിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒളിമ്പ്യൻ ഡോ. പി ടി ഉഷയെ കോഴിക്കോട് ബി എസ് എന്‍ എല്‍ കേരള സർക്കിൾ പ്രതിനിധികൾ അഭിനന്ദനങ്ങളുമായെത്തി. ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് കേരള ടെലികോം സര്‍ക്കിളിനെ പ്രതിനിധീകരിച്ച് അഭിനന്ദനം അറിയിച്ചു.
കോഴിക്കോട് ബി എസ് എന്‍ എലുമായി ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തുന്ന പി ടി ഉഷ രാജ്യസഭാ അംഗമാകുന്നത് ഏറെ ആഹ്ലാദകരമാണ്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പി ടി ഉഷയ്ക്ക് ടെലിഫോണ്‍ ഉപദേശക സമിതിയിലെ ഔദ്യോഗിക പങ്കാളിത്തത്തോടെ ടെലികോം സേവനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും.
രാജ്യസഭാ അംഗമെന്ന പദവിയില്‍ പി ടി ഉഷയ്ക്ക് കായിക രംഗത്തിന് നല്‍കിയതുപോലെ മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെ എന്ന് ബി എസ് എന്‍ എല്‍ ആശംസ സന്ദേശം കൈമാറി.
പി ടി ഉഷയുടെ പയ്യോളിയിലെ വസതിയില്‍ നടന്ന സന്ദര്‍ശനത്തില്‍ കേരള സര്‍ക്കിളിനെ പ്രതിനിധീകരിച്ച് ജനറല്‍ മാനേജരോടൊപ്പം എസ് മനോജ് (ഡി ജി എം), സജി ജോസഫ് (ഡി ജി എം), സുജേഷ് കൂമുള്ളി ( ഡിവിഷണൽ എഞ്ചിനീയർ, കൊയിലാണ്ടി), സി ബി ബിനോജ് (സബ് ഡിവിഷണൽ എഞ്ചിനീയർ, വടകര), സാമുവൽ പ്രസാദ് എന്നിവരുമുണ്ടായിരുന്നു.
Discussion about this post