
പേരാമ്പ്ര: കെ പി എം എസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി ആർ അംബേദ്കർ 131 -ാം ജന്മദിനം ആഘോഷിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ജന്മദിന സമ്മേളനവും നടത്തി. ജില്ലാ പ്രസിഡണ്ട് വി കെ അച്യുതൻ നേതത്വം നൽകി.

സമ്മേളനത്തിൽ വാസു വെങ്ങേരി, വി പി ബാലൻ, പി സി ചന്ദ്രൻ, കെ എം ഗോപാലൻ, പി കെ ഷൈജേഷ്, സവിത പൊൻ മലപ്പാറ, രാധാകൃഷ്ണൻ തെമ്പത്ത്, ഇ എം ശശിധരൻ പ്രസംഗിച്ചു.
ജന്മദിനാചരണത്തിൻ്റെ ഭാഗമായി ഇന്ന് വൈകീട്ട് എല്ലാ കെ പി എം എസ് പ്രവർത്തകരുടെയും ഭവനങ്ങളിൽ വിജ്ഞാനദീപം തെളിയിക്കും.
ഫോട്ടോ: സുരേന്ദ്രൻ പയ്യോളി

Discussion about this post