
കൊയിലാണ്ടി: തെറ്റായ വാർത്തകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻ്റ് ശശി കമ്മട്ടേരി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനരികിൽ സ്റ്റീൽ ബോംബ് കണ്ടെത്തിയെന്നും അത് ആർ എസ് എസ് കേന്ദ്രത്തിൽ നിന്നാണെന്നുമു ഉള്ള വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് ചില പ്രാദേശിക വാർത്താ ചാനലുകൾ.

മഹാനവമി ആഘോഷ കാലത്ത് നിരവധി ഭക്തജനങ്ങൾ എത്തുന്ന പിഷാരികാവിനടുത്ത് സ്റ്റീൽ ബോംബ് കണ്ടെത്തി എന്നത് വ്യാജവാർത്തയാണ്. ബോംബ് സ്ക്വാഡും പോലീസും എത്തി പരിശോധിച്ച് മൈദപൊടി നിറച്ചടിന്നുകളാണ് കണ്ടെത്തിയത്. ബോംബാണെന്നും ആർ എസ് എസ് കേന്ദ്രത്തിലാണെന്നും ഉള്ള വ്യാജവാർത്തകൾ പരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ശശി കമ്മട്ടേരി പറഞ്ഞു.

നേരത്തേ, പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ വ്യാജ നിർമിതിയാണെന്ന് കണ്ടെത്തിയിരുന്നു. ബോംബ് ആകൃതിയിൽ നിർമിച്ച സ്റ്റീൽ പാത്രത്തിൽ പൊടി നിറച്ചതാണെന്നാണ് പരിശോധനയിൽ വ്യക്തമായത്.

Discussion about this post