കൊട്ടിയം: കൊല്ലം കൊട്ടിയത്ത് യുവതിയെയും അഞ്ചു വയസ്സുകാരനായ മകനെയും ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പോലീസിന്റെ ഇടപെടല്‍. ഭക്ഷണം പോലും ലഭിക്കാതെ യുവതിയും കുഞ്ഞും മണിക്കൂറുകളായി വീടിനു പുറത്തായിരുന്നു. ഒടുവില്‍ പോലീസ് ഇടപെട്ട് വീട് തുറന്ന് അവരെ അകത്തു കയറ്റി.
കൊട്ടിയം തഴുത്തലയില്‍ ടി.വി അതുല്യയ്ക്കും മകനും നേരെയാണ് ഭര്‍തൃവീട്ടുകാരുടെ ക്രൂരത. അതുല്യയുടെ ഭര്‍ത്താവ് ഗുജറാത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ സ്കൂള്‍ വിട്ടു വന്ന മകനെ കൂട്ടാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഭര്‍തൃമാതാവായ അജിതാകുമാരിയാണ് വീടു പൂട്ടിയത്. സ്കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. ആറര മണിക്കൂറോളം ഗേറ്റിനു പുറത്തു നിന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. രാത്രി വൈകിയിട്ടു പോലും വീടു തുറന്നു നല്കാന് വീട്ടുകാര്‍ തയ്യാറായിരുന്നില്ല. വൈദ്യുതിയും വിച്ഛേദിച്ചു.
Discussion about this post