ചെറുതുരുത്തി: ദേശമംഗലത്ത് വീട്ടിലെ ഫാമിൽ തെരുവുനായ്ക്കളുടെ ആക്രമണം. 55ഓളം നാടൻ കോഴികളെ കൊന്നു. ദേശമംഗലം അഞ്ചാം വാർഡ് പല്ലൂർ കളപ്പുരക്കൽ വീട്ടിൽ മാധവനും ഭാര്യ വിജയലക്ഷ്മിയും മകൻ മഹേഷുമാണ് ഫാം നടത്തുന്നത്. ചൊവ്വാഴ്ച രാത്രിയാണ് തെരുവുനായ്ക്കൾ ഫാമിലെത്തി കോഴികളെ കടിച്ചു കൊന്നത്.
അയൽവാസിയായ സൈനുദ്ദീന്റെ വീട്ടിലെ അഞ്ച് കോഴികളെയും തെരുവുനായ്ക്കൾ കടിച്ചുകൊന്നു. രണ്ടു വീട്ടുകാരും ബുധനാഴ്ച രാവിലെയാണ് വിവരം അറിയുന്നത്. സമീപത്തെ സിസിടിവി നോക്കിയപ്പോഴാണ് തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിക്കുന്നത് കണ്ടത്.
സ്വകാര്യ ബാങ്കിൽ നിന്ന് ലോൺ എടുത്താണ് ഇവർ കോഴികളെ വളർത്തി മുട്ട വിൽക്കുന്നത്. ഈ പ്രദേശത്ത് തെരുവു നായ് ശല്യം രൂക്ഷമാണ്.
Discussion about this post