കോഴിക്കോട്: കൊല്ലം നീണ്ടകര താലൂക്ക് ആശുപതിയിൽ ഡോക്ടറും നഴ്സിങ് ഓഫീസറും ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ചും ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ ജി എൻ യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.

പ്രതിഷേധ സംഗമം കെ ജി എൻ യു ജില്ലാ പ്രസിഡൻ്റ് സജിത്ത് ചെരണ്ടത്തൂർ ഉദ്ഘാടനം ചെയ്തു. പി ബി അനിത അദ്ധ്യക്ഷത വഹിച്ചു. എ എസ് മേരി പ്രസംഗിച്ചു. കെ ഉമ സ്വാഗതവും ഷാഫർ കൊട്ടാരക്കര നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര സുരക്ഷ സർക്കാർ ഉറപ്പ് വരുത്തണമെന്നും ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കെ ജി എൻ യു ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.





































Discussion about this post