പേരാമ്പ്ര: വർഷങ്ങളായി കെട്ടിക്കിടക്കുന്ന കർഷകത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിന് മുന്നിൽ 14 ന് തിങ്കളാഴ്ച ധർണ നടത്തുവാൻ തീരുമാനിച്ചു.
ഡി കെ ടി എഫ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് മഹിമ രാഘവൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. യു കെ അശോകൻ അധ്യക്ഷത വഹിച്ചു. സഞ്ജയ് കൊഴുക്കല്ലൂർ, റിയാസ് ഊട്ടേരി, എം കുട്ട്യാലി, ഒകെ കുഞ്ഞി കേളപ്പൻ, കരുണാകരൻ, ബാലൻ നായർ കൂത്താളി, ചന്തു കീഴ്പയ്യൂർ, എൻ കെ കൃഷ്ണൻ പ്രസംഗിച്ചു.
Discussion about this post