
കൊയിലാണ്ടി: അഖില കേരള വിശ്വകർമ്മ സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല വിശ്വകർമ്മ ദിനാഘോഷവും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദനവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേഷ് ബാബു വിശ്വകർമ്മ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ബാലൻ അമ്പാടി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് രാജൻ മൊകവൂർ അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തകരായ സത്യനാഥ് എടക്കര, ശങ്കരൻ മേപ്പയ്യൂർ, നാരായണൻ പെരുവട്ടൂർ എന്നിവരെ ആദരിച്ചു. അംബിക നൊച്ചാട്, സുരേന്ദ്രൻ വള്ളിക്കാട്, ടി കരുണാകരൻ, നാരായണൻ കുറ്റ്യാടി, ടി കെ ബിജേഷ് പ്രസംഗിച്ചു.

Discussion about this post