കോഴിക്കോട്: സംസ്ഥാന സർക്കാറിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് നടന്നു. പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.തൃശ്ശൂർ കെഎസ് എസ് ഡി എ അഡീഷനൽ അഗ്രികർച്ചറൽ ഡയരക്ടർ എലിസബത്ത് പുന്നൂസ് പദ്ധതി വിശദീകരിച്ചു. എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ സംസ്ഥാന തല അവാർഡ് ജേതാക്കളെയും പ്രമുഖ കർഷകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഡെപ്യുട്ടി മേയർ സി പി മുസാഫർ അഹമ്മദ് കലാജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയരക്ടർ എസ് സ്വപ്ന നന്ദിയും പറഞ്ഞു.
Discussion about this post