തിക്കോടി: ഡി സി സി ജനറൽ സെക്രട്ടറിയും, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ) സംസ്ഥാന സെക്രട്ടറിയുമായ സി രവീന്ദ്രൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കരുവാരകുണ്ട് പഞ്ചായത്ത് സെക്രട്ടറിയായാണ് ജോലിയിൽ നിന്നും വിരമിച്ചത്. എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായും, ആക്ടീവ് കോഴിക്കോട് സ്ഥാപക പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ വടക്കേ അയ്യാട്ട് ദാമോദരൻ നായർ.
മാതാവ്: കല്യാണി അമ്മ (റിട്ട. പ്രധാന അധ്യാപിക പള്ളിക്കര സെൻട്രൽ എൽ പി സ്കൂൾ)
ഭാര്യ: ലക്ഷ്മീദേവി (റിട്ട. എസ് ബി ടി)
മക്കൾ: ആരതി മേനോൻ, ഡോ. അനുപമ (ബാംഗ്ലൂർ), അശ്വതി (മാനേജർ എസ് ബി ഐ)
മരുമക്കൾ: സേതുമാധവൻ (കേണൽ), അനീഷ് (ബാംഗ്ലൂർ)
സഹോദരങ്ങൾ: രഞ്ജിത്ത്, രാജേഷ്, ശോഭ, ശൈലജ, പരേതരായ, രൺധീർ, ശ്യാമള.
സഞ്ചയനം: ഞായറാഴ്ച.
Discussion about this post