തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണങ്ങളുടെയും ലാപ്ടോപ്പുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം 7 ന് നാളെ വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.

കൊവിഡ് മഹാമാരി മൂലം ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം നേരിട്ട സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങായാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. അണ്‍ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികളുടെ ഒന്നു മുതല്‍ 5 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സര്‍ക്കാര്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയ അര്‍ഹരായ കുട്ടികള്‍ക്ക് ലാപ്ടോപ്പുകളും വിതരണം ചെയ്യും.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ എളമരം കരീം എം പി മുഖ്യ പ്രഭാഷണം നടത്തും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മിഷണര്‍ അനുപമ ടി.വി,ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ രാമചന്ദ്രന്‍, അഡി ലേബര്‍ കമ്മിഷണറും ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ കെ ശ്രീലാല്‍ ,വിവിധ തൊഴിലാളി സംഘടനാ- തൊഴിലുടമ പ്രതിനിധികള്‍,ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.



































Discussion about this post