താമരശ്ശേരി: പഠനത്തോടൊപ്പം, പണം ചേർത്തുവച്ച കുടുക്ക പൊട്ടിച്ച് പതിനഞ്ചു ഗ്രാമപഞ്ചായത്തുകളിലെ കിടപ്പുരോഗികൾക്ക് ‘രോഗി സൗഹൃദ കട്ടിൽ’ ഒരുക്കി സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് പ്രൈമറി വിദ്യാർഥികൾ. സൗജന്യ എൽ എസ് എസ് ഓൺലൈൻ പഠന ഗ്രൂപ്പായ കുട്ടിക്കൂട്ടത്തിലെ കുഞ്ഞുങ്ങളാണ് ഇങ്ങനെ വേറിട്ട കൂട്ടായ്മ ആയി മാറുന്നത്. പാലിയേറ്റീവ് കെയർ ദിനമായ ഇന്ന് വൈകീട്ട് 4.30ന്
താമരശ്ശേരി പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ താമരശ്ശേരി, നരിക്കുനി, പുതുപ്പാടി, കട്ടിപ്പാറ, മടവൂർ ഗ്രാമപഞ്ചായത്തുകളിലെ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് കട്ടിൽ വിതരണം ചെയ്യും.
16 ന് പേരാമ്പ്രയിൽ നടക്കുന്ന ചടങ്ങിൽ എം എൽ എ ടി പി രാമകൃഷ്ണൻ പേരാമ്പ്ര, മൂടാടി, തിക്കോടി, തുറയൂർ, ചെറുവണ്ണൂർ, കീഴരിയൂർ, കായണ്ണ, കോട്ടൂർ, കൂരാച്ചുണ്ട്, മേപ്പയൂർ പഞ്ചായത്തുകൾക്ക് സൗജന്യമായി കട്ടിൽ വിതരണം ചെയ്യും. സമൂഹത്തോടൊപ്പം സഞ്ചരിച്ചു പഠന പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഇതിനു നേതൃത്വം നൽകുന്ന കോട്ടൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷിബിൻ അറിയിച്ചു
Discussion about this post