
കൊയിലാണ്ടി: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്കിലെ സാമൂഹ്യ -സന്നദ്ധ സേന പ്രവർത്തകർക്ക് ദുരന്ത മുന്നൊരുക്ക പരിശീലനം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് പി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി സ്വാഗതവും തഹസിൽദാർ സി പി മണി നന്ദിയും പറഞ്ഞു.
തുടർന്ന് ദുരന്ത നിവാരണം സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിലെ കെ വി റംഷീന ക്ലാസ്സ് നയിച്ചു.

ഫസ്റ്റ് എയ്ഡ് ആൻ്റ് ട്രോമ കെയർ സംബന്ധിച്ച് എയ്ഞ്ചൽസ് ഇന്റർനാഷണൽ പ്രവർത്തകരും ഫയർ ആൻ്റ് സേഫ്റ്റി വിഷയത്തിൽ കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘവും പരിശീലനം നൽകി.

Discussion about this post