വളയം: വിവാഹവാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് വളയം സ്വദേശിയും ഭിന്നശേഷിക്കാരനുമായ യുവാവിനെതിരേ വളയം പൊലീസ് സ്റ്റേഷനിൽപരാതി നൽകിയത്.
സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തന്‍റെ എ ടി എം കാർഡ് കൈവശപ്പെടുത്തി അക്കൗണ്ടിൽ നിന്ന് പലതവണയായി നാലുലക്ഷത്തോളം രൂപ യുവാവ് പിൻവലിച്ചതായാണ് യുവതി വളയം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് റെയിവേ സ്റ്റേഷനു സമീപം യുവതി മുറിയെടുത്തു താമസിച്ചപ്പോൾ ഇവിടെയെത്തിയ യുവാവിനോട് വിവാഹത്തെക്കുറിച്ച് ചേദിച്ചപ്പോൾ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. വളയം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Discussion about this post