പയ്യോളി: ദിശ പയ്യോളി സംഘടിപ്പിക്കുന്ന ദിശോത്സവം -22 ന് നാളെ കൊടിയുയരും. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ മുഖ്യാതിഥിയാവും. നഗരസഭാംഗം ടി ചന്തു മാസ്റ്റർ അധ്യക്ഷത വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ ഉപാധ്യക്ഷ സി പി ഫാത്തിമ, നഗരസഭാംഗങ്ങളായ റസിയ ഫൈസൽ, ഷൈമ മണന്തല പ്രസംഗിക്കും.

14, 15 തിയ്യതികളിലായി പയ്യോളി പേരാമ്പ്ര റോഡിൽ നെല്ല്യേരി മാണിക്കോത്ത് നടക്കുന്ന ദിശോത്സവത്തിൻ്റെ ആദ്യ ദിനം കായിക മത്സര പരിപാടികളാൽ സജീവമാവും. 15 ന് ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ മേഖലകളിൽ പ്രതിഭാധനരായ സിറാജ് പയ്യോളി, താജുദ്ദീൻ വടകര, വിപിൻ നാഥ് പയ്യോളി, നിധീഷ് കാർത്തിക, ബിനീഷ് മണിയൂർ, സുഭാഷ് പയ്യോളി, ജിത്ത് എന്നിവർ അതിഥികളായെത്തും.

തുടർന്ന്, പോയോലും വന്നാലും’ എന്ന പുതുമയിലൂടെ കലാപരിപാടികൾക്ക് തുടക്കമാകും. നാട്ടിൽ നിന്നും വിവാഹം കഴിഞ്ഞും വീട് മാറിയും പോയവരെ, നാട്ടിലേക്ക് വിവാഹം കഴിച്ച് വന്നവർ നൽകുന്ന സ്നേഹ സ്വീകരണമാണ് ‘പോയോലും വന്നാലും’. കഥ പറയലും, പാട്ടുപാടലും, നൃത്തവും, അതിഥികളായി എത്തുന്ന കലാകാരൻമാരുടെ സംഗീത നിശയും ദിശോത്സവത്തിന്റെ മാറ്റ് കൂട്ടും.

Discussion about this post