കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൂഢാലോചന കുറ്റം ചുമത്തണമെങ്കിൽ ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ പോരെന്നും, ഏതെങ്കിലും ശ്രമം കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കി.
പ്രേരണക്കുറ്റവും ഗൂഢാലോചനക്കുറ്റവും ഒരുമിച്ച് പോകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വെറുതെ വാക്കാൽ പറഞ്ഞതല്ലെന്നും, ദിലീപിനെതിരെ നിർണായക തെളിവുകൾ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കേസിൽ തെളിവ് നശിപ്പിച്ചതിന് ദിലീപിനെതിരെ എന്തെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. തനിക്കെതിരെയല്ല രണ്ട് അഭിഭാഷകർക്കെതിരെയാണ് കേസുണ്ടായിരുന്നതെന്നും, ഇവരെ കോടതി കുറ്റവിമുക്തരാക്കിയെന്നുമായിരുന്നു നടന്റെ പ്രതികരണം. ഒരു തെളിവുമില്ലാതെയാണ് തനിക്കെതിരെ ഗൂഢാലോചന കേസ് ചുമത്തിയതെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണിതെന്നുമാണ് ദിലീപിന്റെ വാദം.
Discussion about this post