കൊച്ചി: ഗൂഢാലോചനക്കേസിൽ ദിലീപിന് ജാമ്യം നൽകിയ ഹൈക്കോടതി കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രിംകോടതിയിലേക്ക്. ഇന്ന് തന്നെ പ്രോസിക്യൂഷൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും.
കേസിലെ വാദം നടക്കുന്ന ഘട്ടത്തിൽ, ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച ഘട്ടങ്ങളിൽ അതത് അന്വേഷണ ഉദ്യോഗസ്ഥർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു എന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
അതേസമയം, ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന നിബന്ധനയാണ് കോടതി മുന്നോട്ടുവച്ചത്. പാസ്പോർട്ട് ഹാജരാക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് അപേക്ഷയുമായി എത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post