കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ നടന് ദിലീപും കൂട്ടാളികളും ഹാജരാക്കിയ ഫോണ്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി നിര്‍ദേശം.
പ്രതികളുടെ ഫോണുകൾ കോടതിയിൽ തുറക്കില്ല. ഹൈക്കോടതിയുമായി ബന്ധപ്പെട്ടതിനു ശേഷം ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതിഭാഗത്തിന്റഎ വാദങ്ങളെ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആനി വർഗീസിന്റെ ഉത്തരവ്.
അതേസമയം ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ കോടതിയില്‍ വച്ചു പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ഇതിനെ ദിലീപ് ഇന്നലെ എതിര്‍ത്തിരുന്നു. കോടതിയില്‍വച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ദീലിപിന്റെ വാദം.
ഫോറൻസിക് സയൻസ് ലാബിൽ എത്തുമ്പോൾ ഫോണിന്റെ അൺലോക്ക് പാറ്റേണുകൾ തെറ്റാണെകിൽ വീണ്ടും സമയമെടുക്കും എന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.ഫോണുകള്‍ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തര്‍ക്കത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
Discussion about this post