കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്.
സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ ശേഖരിച്ച തെളിവുകള്‍ ചോദ്യം ചെയ്യലിന് ഉപയോഗിക്കും. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.കേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ചോദ്യം ചെയ്യലില്‍ നിര്‍ണായകമാകും.
Discussion about this post